"ഇന്നെന്റെ ഈണം നീയായിരുന്നെങ്കിൽ നിനയ്ക്കായ് പാടാം ഈ ഞാൻ... "$$$ എന്ത് ഭംഗിയുള്ള വരികൾ... സ്വപ്നപരവശയായ കാമുകി കാമുകനോട് മന്ത്രിക്കുന്ന വചനങ്ങൾ ... പ്രണയം പോലെ മാന്ത്രികമായ വേറൊന്നു ഈ ജീവിതത്തിൽ ഉണ്ടോ.? എനിക്ക് സംശയം ആണ്.. "ഒരുനാൾ ഞാൻ കൊണ്ട് പോകും നിന്നെ അവിടേക്ക്... ആരും കാണാത്ത ആ മലയുടെ മുകളിൽ .. സായാഹ്ന സൂര്യന്റെ മനോഹാരിത നുകരാൻ .. ആ നനുത്ത കാറ്റിൽ നിന്റെ കയ്യും പിടിച്ചു എനിക്ക് ആ സന്ധ്യ ആസ്വദിക്കണം... " അവന്റെ വാക്കുകൾ അവളുടെ മൌനം കീറി മുറിച്ചു.. " ഭാഗ്യവതിയാണ് ഞാൻ.. എന്റെ സന്തോഷങ്ങൾ.. അതാണല്ലോ നിന്റെ സ്വപ്നങ്ങൾ..."