Skip to main content

Posts

Showing posts from 2009

മൗനം..........

പ്രകൃതിയും മനസും ഒന്നു ചേരുമ്പോള്‍ ..............

അന്ന് പുറത്തു നല്ല മഴ പെയ്യുന്നുണ്ട്. അവള്‍ പതിയെ മഴയിലൂടെ തന്‍റെ കാല്‍പ്പാദങ്ങള്‍ മുന്നോട്ടു വച്ചു.ചുറ്റും ഉയര്ന്നു പൊങ്ങി നില്ക്കുന്ന കാറ്റാടി വൃക്ഷങ്ങള്‍ ക്ക് ഇടയിലൂടെ അവള്‍ നടന്നു. ഒരു സന്ധ്യയുടെ വരവെന്ന പോലെ ആ പ്രദേശം മുഴുവനും പതിയെ ഇരുട്ട് പടര്ന്നു തുടങ്ങി. അവളുടെ ഇടതൂര്‍ന്ന മുടിയിഴകളില്‍ നിന്നും മഴത്തുള്ളികള്‍ ഇറ്റിറ്റു വീണു കൊണ്ടിരുന്നു. ശ്യാമാവര്‍ണത്തോട്‌ കൂടിയ അവളുടെ ആടകള്‍ മഴയില്‍ കുതിര്‍ന്നതായി തോന്നി. അവള്‍ ആരാണ് ? അതാണ് മോഹിനി ..... ജോലി കഴിഞ്ഞു വീട്ടില്‍ എത്തിപ്പെടാനുള്ള തത്രപ്പാടിലാണ് അവള്‍. അവളുടെ കാലുകളുടെ വേഗത കൂടിയതായി അനുഭവപ്പെട്ടു. ബാങ്കിലെ ജോലി നോക്കുന്ന മോഹിനിയുടെ തുച്ഛമായ ശമ്പളം കൊണ്ടാണ് അവളുടെ വീട് കഴിഞ്ഞു പോകുന്നത്.അച്ഛന്‍ ചെറുപ്പത്തിലെ മരിച്ചു. അമ്മയും ഒരു അനിയനുമാണ് അവള്‍ക്കുള്ളത്‌. മോഹിനിയെ പഠിപ്പിക്കാന്‍ തന്നെ അവളുടെ അമ്മ ഒരുപാടു കഷ്ടപ്പെട്ടു.ഇപ്പോള്‍ ഒരു വര്‍ഷമായി ഒരു വശം തളര്‍ന്നു ഒരേ കിടപ്പാണ്. അവളുടെ കണ്ണുകള്‍ നനയുന്നുവോ?..... എന്താണ്..........? എന്തിനാണ് അവളുടെ കണ്ണുകള്‍ ഈറനനിഞ്ഞത്.............? ഓഫീസിലെ മേലുധ്യൊഗസ്തരുദെ അതിര് വിട്ട പെരുമാറ്റം ....

അറിയാതെ.................

അറിയാതെ എന്‍.മനസ്സിലെ, കിനാവുകള്‍ ചിറകു വിടര്‍ത്തുന്നു... അവയാല്‍ പ്രശോഭിതമാകും., വെന്ച്ചന്ദ്രകാന്തം നിറയും ഗഗനവും ഒരു നവ കൌമുതിക്കായ്‌, ആശകള്‍ വിടര്തുമെന്‍ ഗഗനചുമ്ബി മണ്ണില്‍ അണയുന്നു... ആ രാവില്‍ മനം കവരും കിനാവുകള്‍ ഒരു ശലഭമായ് പാറിപ്പറക്കുന്നു.... ഒരിക്കലെവിടെയോ നിറഞ്ഞ മനസ്സുമായി താലോലിച്ച നിമിഷങ്ങള്‍ വര്‍ഷവാസാനം വിരിഞ്ഞ മാരിവില്ലു പോലെ ഉയിര്തെഴുന്നെല്‍ക്കുന്നു....... വീണ്ടും എന്‍ മനമുലയുമ്പോള്‍ ഒരു പിറാവായി പറന്നെത്തിയ വെന്‍ പളുങ്കുപാത്രം ചോദിപ്പു...... എന്തെ നീ ഉണരാതതെന്തേ......... ? കഴിഞ്ഞ രാവുകളിലെ സ്നേഹമത്. നിമിഷങ്ങള്‍ ഉണരവേകിയ ആ മയക്കത്തില്‍ നിന്നുണരവേ വീണ്ടുമാരോ ചോദിപ്പു താമസമെന്തേ................ ആ ധ്വനി യാല്‍ ഉണര്‍ന്ന ഞാന്‍ കണ്ടു... ഉയിര്തെഴുന്നെട്ടയാ ഗഗന ച്ചുംബിയെ ... വാനത്തിലുയര്‍ന്ന പറവകളും ആ കിഴക്കുനര്‍ന്ന പക്ഷിയെ വരവേല്‍ക്കുന്നു...........