ആ സായാഹ്നത്തി ന്‍റെ സൌന്ദര്യം എന്നെ മോഹിപ്പിച്ചു . . ഞാന്‍ അവളോട് പറഞ്ഞു .. നീ എത്ര മനോഹരിയാണ് ..!! മന്തമാരുത ന്‍റെ തലോടലില്‍ അവള്‍ പുഞ്ചിരിച്ചു … അവള്‍ക്കു ദൃഷ്ടി കിട്ടതിരിക്കാനെന്നോണം ഒരു വെള്ളി നക്ഷത്രം പ്രകാശിക്കുന്നുണ്ടായിരുന്നു .. എനിക്കെന്തോ അവളെ കെട്ടി പിടിച്ചു ചുംബിക്കുവാന്‍ തോന്നി … പക്ഷെ അവളുടെ മുന്‍പില്‍ ഞാന്‍ വെറും ഒരു കൊച്ചു പാവക്കുട്ടി ആയിരുന്നു .. മേഘങ്ങള്‍ അവള്‍ക്കു വേണ്ടി ശീതളമായ വായു പ്രദാനം ചെയ്തു .. വൃക്ഷങ്ങളില്‍ അലങ്കൃതമായ ഇലകളുടെ ആനന്ദ നൃത്തം അവളിലെ സന്തോഷം ഇരട്ടിയാക്കി … ഇത് കണ്ടിട്ടെന്നോണം രണ്ടു കുരുവികള്‍ കാറ്റിന്റെ ദിശയില്‍ പറന്നു പോയ് .. അവരുടെ ...