Skip to main content

My First Exam Duty..........




 എന്നത്തേയും പോലെ വളരെ ദുഖത്തോടെയാണ് അന്നും ക്ലാസ്സില്‍ പോയത്... "  ഈശ്വരാ എന്റെ ഈ പഠിത്തം എന്ന് തീരുമോ എന്തോ...  ഡെയിലി സെയിം ബാഗ്‌, സെയിം ഡ്രസ്സ്‌ , സെയിം ബുക്സ്,സെയിം Faces ,  Different  Pens (:P ) ....
ഹോ !! .. ഞാന്‍ മടുത്തു .."കോളേജ് എന്ട്രന്‍സ് ഉം  കഴിഞ്ഞു ഓഫീസിന്റെ മുന്‍പില്‍ എത്തിയിട്ടും എന്റെ ഈ പരിഭവം പറച്ചില്‍ തീര്‍ന്നില്ല... അവസാനം ഒരു ദീര്‍ഘ  നിശ്വാസം  എടുത്തു .. " ഉം ...........""ഗുഡ് മോര്‍ണിംഗ് മാം ...."പെട്ടെന്ന് ഒരു ഹിന്ദി ക്കാരന്‍ ചെക്കന്‍ ദേ വന്നു വിഷ് ചെയ്യുന്നു...
" അയ്യ്യേ .. ഇവന്‍ എന്താ രാവിലെ തന്നെ എന്നെ നാണം കെടുത്താനുള്ള പുറപ്പാടാണോ ...?"
"ഉം .. ഗുഡ് മോര്‍ണിംഗ് .... "ഞാന്‍ അവനെ സന്തോഷിപ്പിക്കാന്‍ വെറുതെ ചിരിച്ചിട്ട്,  മുന്നോട്ടു എന്റെ ക്ലാസ്സ്‌ ലക്ഷ്യമാക്കി നടന്നു..
( ഇപ്പോള്‍ നിങ്ങളുടെ ചിന്ത ഇതായിരിക്കും.. ഞാന്‍ ആ കോളേജിലെ പ്രൊഫസര്‍ ആണെന്ന്.. നിങ്ങള്ക്ക് തെറ്റി.. അല്ലേ  അല്ല ... ഹഹ ... ഞാന്‍ Mtech 2nd
 year  പഠിക്കുന്നു... ഇന്നലെ ആ കൊച്ചന്റെ ക്ലാസ്സില്‍  അവരെ അടക്കി ഇരുത്താന്‍ പോയിരുന്നു, ഞങ്ങളുടെ Teachers  ഏതോ ടെക്നിക്കല്‍ training nu പോയിരുന്നു.. അത് കൊണ്ട് ഞങ്ങളുടെ പുന്നാര   HOD ഏല്‍പിച്ച   ചുമതല  ആണത്   ... 2 മണിക്കൂര്‍  അവന്മാരെ സഹിച്ചു ഞാന്‍ ..
അന്നേ   തീരുമാനിച്ചു  … എന്റെ  കൊക്കിനു  ജീവനുണ്ടേല്‍   ഈ  കോളേജില്‍  ജോലി  കിട്ടിയാലും  പഠിപ്പിക്കാന്‍  കയറൂല്ല  എന്ന് ..
ഉം .. അടുത്ത  ദീര്‍ഘ  നിശ്വാസം … അതുകൊണ്ടാണ്  ആ  ചെക്കന്‍  രാവിലെ  എന്നെ  കണ്ടതും  വിഷ്  ചെയ്തത് …)
അങ്ങനെ  നടന്നു  ക്ലാസ്സില്‍  എത്തിയപ്പോള്‍  എന്റെ  സഹപാഠികളെ  കണ്ടു ..  രാവിലത്തെ  കുശലം  പറച്ചിലും  മറ്റു  ബഹളങ്ങളും  സ്റ്റാര്‍ട്ട്‌  ചെയ്തു …
അതിനിടയിലൂടെ  ഒരു  ചില്‍ ചില്‍  സൌണ്ട്  ഉം  ആയി  ഒരു  മാം  വന്നു … Kavitha mam..
“മക്കളെ .. നിങ്ങളല്ലേ  Mtech Second years… ? “
“അതെ  Mam..”
“HOD ഒരു  Work ഏല്പിച്ചിട്ടുണ്ട് .. എന്റെ  കൂടെ  വാ ”
എന്നും  പറഞ്ഞു  പുള്ളിക്കാരി  ഞങ്ങളെ  വിളിച്ചോണ്ട്  പോയി …
ക്ലാസ്സില്‍  ഒരു  7 പേരുണ്ടായിരുന്നു … staff റൂം ഇല്‍ ചെന്നതും  ഒരു  വല്യ  പൊതി  ഓരോരുത്തര്‍ക്കും  കൊടുത്തിട്ട്  ഓരോ  ക്ലാസ്സില്‍  പോയി  exam conduct ചെയ്യണം  എന്ന്  പറഞ്ഞു ..
എനിക്കും  കിട്ടി .. ഒരു  വല്യ  പൊതി .. .. അതിനു  മുകളില്‍  RA 303 എന്നും  കണ്ടു .. എന്റെ  ക്ലാസ്സ്‌  തീരുമാനമായി … 303… നല്ല  ബെസ്റ്റ്  നമ്പര്‍ … പണ്ട്  മുതലേ  3 എനിക്കിഷ്ടമല്ല …
ആ  ഞാന്‍  ഇതാ  303 എന്നാ  ക്ലാസ്സില്‍ … അതും  ശീലിച്ചിട്ടില്ലാത്ത  പണി … എങ്ങനെ  ചെയ്യണം .. എന്ത്  ചെയ്യണം  എന്നൊരു  പിടിയുമില്ല …
ഭാഗ്യം  കൊണ്ട്  ഒരു  സര്‍  വന്നു  കാര്യങ്ങള്‍ എല്ലാം  പറഞ്ഞു  തന്നു .. കുട്ടികളുടെ  എണ്ണം  എടുക്കുന്നതും , sign ചെയ്യിപ്പിക്കുന്നതും … attend ചെയ്തവരുടെ  എണ്ണം  നോക്കുന്നതും  എല്ലാം …
അങ്ങനെ  ധൈര്യം  സംഭരിച്ചു  ഞാന്‍  RA 303 ഇലേക്ക്  യാത്രയായി … :)
304 ഇലും  302 ഇലും  എന്റെ  ഫ്രണ്ട്സ്  ഉണ്ട് … എല്ലാര്ക്കും  bye പറഞ്ഞു  303 ഇലേക്ക്  മന്ദം  മന്ദം  പോയി  ഞാന്‍  വലതു  കാല്‍  വച്ചു..
ഹഹഹ .!!!!!!!!!
കോമഡി  ……….!!!!!!!
ആരും  എന്നെ  തിരിച്ചറിഞ്ഞില്ല … ദേ  ഒരു  കൊച്ചു  ഞങ്ങളുടെ  ക്ലാസ്സില്‍   കയറുന്നെ   എന്ന്  പലരുടേം  മുഖത്ത്  എഴുതി  കാണിച്ചു …. ഞാന്‍   കുറച്ചു  ജാഡ  യിട്ട്  കയ്യിലുണ്ടായിരുന്ന  പൊതി  മേശപ്പുറത്തു  വച്ചു …
ചിലര്‍  എന്നേം  നോക്കുന്നുണ്ട് , കയ്യില്‍  ഉണ്ടായിരുന്ന  ബുക്സ്  എടുത്തു  പഠിക്കുന്നുമുണ്ട് …
എടാ  ഭയങ്കരന്മാരെ ….!!
പിന്നെ  ഞാന്‍  ഒരു  ഡയലോഗ്  ആയിരുന്നു …
“ മക്കളേ … എല്ലാരും  അവരവരുടെ  ബുക്സ്  ഉം  ബാഗ്‌  ഉം  front ഇല്‍   കൊണ്ട്  വച്ചേ . ഒരു  ബെഞ്ചില്‍  IT and CSE മാത്രമേ  ഇരിക്കാവു ……. “
പാവങ്ങള്‍  !! പേടിച്ചു  പോയെന്ന  തോന്നണേ …
എന്റെ  ഓര്‍ഡര്‍  അനുസരിക്കുന്നവരെ  ഞാന്‍  ആദ്യമായിട്ടാ കാണുന്നെ …
മനസ്സില്‍  ആനന്ദത്തിന്റെ  ഒരു  തിര  ഇളക്കം  ആയിരുന്നു  അപ്പൊ … ഹോ .. എന്നെ  സമ്മതിക്കണം …
ഉം ..അത്   പോട്ടെ …
  ഞാന്‍  ഓരോരുത്തര്‍ക്കും  answer sheet ഉം  question പേപ്പര്‍ ഉം  കൊടുത്തു …  സെയിം  ക്ലാസ്സില്‍  ഉള്ള  പലരും  അടുത്തടുത്ത്‌  ഇരിപ്പുണ്ടായിരുന്നു … അവരെ  വേര്പെടുതലായി  എന്റെ  പരിപാടി .. .
അങ്ങനെ  ഒരു  വിധം   എല്ലാവരുടേം  attendance  sign  എടുക്കുകയും   ഓരോ  സ്ഥലത്ത്  ഇരുത്തുകയും  ചെയ്തു …
ഹോ !! പകുതി  പണി  തീര്‍ന്നു …. ഇനി  കുറച്ചു  calculation  work ഈ  ഉള്ളു .. അത്  ചെയ്യുമ്പോലെ ആയിരുന്നു   പലരുടേം  സംസാരം ..  ഒടുവില്‍  അവരെ  ഒന്ന്  fire ചെയ്തു  .. :)
പാവങ്ങള്‍ .. പിന്നേം  പേടിച്ചു  മര്യാദ  രാമന്മാരായി …
ഞാന്‍  കുറച്ചു  ഫ്രീ  ആകാന്‍  തീരുമാനിച്ചു …
 മൂന്നാലു additional sheet ഉം  കയ്യില്‍  പിടിച്ചു  വാതില്‍ക്കല്‍  പോയി  നില്‍പ്പായി … ദേ .. നമ്മുടെ   friend അപ്പുറത്തെ  ക്ലാസ്സിന്റെ  പുറത്തു  നില്‍ക്കുന്നു .. ഇതെന്താ  ഇവനെ  എല്ലാരും  കൂടി  പുറത്താക്കിയോ …!! അവന്‍  ആകെ  ബോര്‍  അടിച്ചുള്ള  നില്പാനെന്നു  മനസ്സിലായി … പോട്ടെ .. ഒരു  company  കൊടുക്കാം  എന്ന്  വിചാരിച്ചു , അവന്റെ  അടുത്ത്  പോയി  പിള്ളേരെ  കുറിച്ച്  വാജകമടിയായി  … പാവം  പിള്ളേരല്ലേ .. അവര്  ഇത്തിരി  നേരം  copy അടിക്കട്ടെ  എന്ന്  ഞാനും  കരുതി …
അധിക  നേരം  ആയില്ല .. ക്ലാസ്സില്‍  നിന്ന്  വല്യ  മുഴക്കങ്ങള്‍  കേട്ട് തുടങ്ങി  … ഞാന്‍  തിരിച്ചു  ചെന്ന്  അവരുടെ  ഇടയിലൂടെ  നടന്നു  കോപം  മുഖത്ത്  വരുത്തി , നോക്കി  പേടിപ്പിച്ചു ..
പെട്ടെന്നാണ്  ആ  അത്ഭുത  ദൃശ്യം  നോം  കാണുന്നത് ..
ഒരുത്തന്‍  Google ഒക്കെ  ഫോണില്‍  എടുത്തു  answer search ചെയ്യുന്നു …
അത്രയ്ക്ക്  ധൈര്യമോ  ഇവന്  .. അതും  നോമിന്റെ  ക്ലാസ്സില്‍ … ഞാന്‍  ആ  phone എടുത്തു  എന്റെ  മേശപ്പുറത്തു  കൊണ്ട്  വച്ചു …  ആ  പാവം  ഒന്നും  അറിയില്ലാത്ത  കൊച്ചിനോട്  ഞാന്‍  ഒന്നും  പറഞ്ഞില്ല …
വീണ്ടും  എന്റെ  ജോലി  തുടര്‍ന്നു …  അപ്പോഴാണ്  ഒരുത്തന്‍  ഇരുന്നു  പുളയുന്നത്  കണ്ടത് .. ഫോണിന്റെ
vibration ഇല്‍    അവനും  ഇരുന്നു  ആടുന്നു … ഞാന്‍  നോക്കി  നില്‍കെ  അവന്‍  ഫോണ്‍  എടുക്കാന്‍  പോകുന്നു …
“Maam… എന്റെ  friend ദേ  പുറത്തു  നിന്ന്  വിളിക്കുന്നു .. concentration പോണു  maam..”
അവന്‍  പറഞ്ഞു ..
“ഓ  അങ്ങനെയാണോ .. ഞാന്‍  ശരിയാക്കി  തരാം  “
എന്ന്  പറഞ്ഞു  നോം  ആ  ഫോണും  എടുത്തു  എന്റെ  മേശ  മേല്‍  വച്ചു ..
ഹ  ഹ .. 2 വില  കൂടിയ  സെറ്റ് …
ഞാന്‍  നോക്കുമ്പോ  ഒരുത്തന്‍  പുറത്തു  നിന്ന്  ഫോണില്‍  ആരോ  വിളിക്കയാണ് ...
ഞാന്‍  അവനെ  നോക്കി  ഒന്ന്  ചിരിച്ചു . . എന്നിട്ട്  എന്റെ  കയ്യിലുള്ള  vibrate  ചെയ്യുന്ന  phone ഉയര്‍ത്തി  കാണിച്ചു …
ഹ  ഹ .. പാവം  ചമ്മിപ്പോയി …
എക്സാം  കഴിഞ്ഞു  കൂട്ടുകാരനെ  പുറത്തു  വിട്ടേക്കാം  എന്ന്  ഞാന്‍  ആ  കൊച്ചിനോട്  പറഞ്ഞു ..
അങ്ങനെ  അവനും  പോയി …
എന്തായാലും  നല്ല  കുട്ടികള്‍  ആയിരുന്നത്  കൊണ്ട്  അര  മണിക്കൂര്‍   മുന്‍പേ , എല്ലാരും  എന്നെ  അധികം  ബോര്‍  അടിപ്പിക്കാതെ , finish ചെയ്തു   paper തന്നു …
അങ്ങനെ  ആദ്യമായ്  കുട്ടികളെ  മെരുക്കാന്‍  ഞാന്‍  പഠിച്ചു ..  :)

Comments

  1. gud narration...simple and perfect... nannayi improve aakunnund.. happy to read you

    ReplyDelete
  2. simple and light...enjoyed a lot visualising it in mind..great work..

    ReplyDelete

Post a Comment

Popular posts from this blog

സ്വപ്നങ്ങൾ

"ഇന്നെന്റെ  ഈണം നീയായിരുന്നെങ്കിൽ  നിനയ്ക്കായ്‌ പാടാം ഈ ഞാൻ... "$$$ എന്ത് ഭംഗിയുള്ള വരികൾ... സ്വപ്നപരവശയായ കാമുകി കാമുകനോട് മന്ത്രിക്കുന്ന വചനങ്ങൾ ... പ്രണയം പോലെ മാന്ത്രികമായ വേറൊന്നു ഈ ജീവിതത്തിൽ ഉണ്ടോ.? എനിക്ക് സംശയം ആണ്.. "ഒരുനാൾ ഞാൻ കൊണ്ട് പോകും നിന്നെ അവിടേക്ക്... ആരും കാണാത്ത ആ മലയുടെ മുകളിൽ .. സായാഹ്ന സൂര്യന്റെ മനോഹാരിത നുകരാൻ .. ആ നനുത്ത കാറ്റിൽ നിന്റെ കയ്യും പിടിച്ചു എനിക്ക് ആ സന്ധ്യ ആസ്വദിക്കണം... " അവന്റെ വാക്കുകൾ അവളുടെ മൌനം കീറി മുറിച്ചു.. " ഭാഗ്യവതിയാണ് ഞാൻ.. എന്റെ സന്തോഷങ്ങൾ.. അതാണല്ലോ നിന്റെ സ്വപ്‌നങ്ങൾ..."

Plus Two...

എന്‍റെ +1 പഠന കാലത്തുണ്ടായ ഒരു കൊച്ചു സംഭവം പറയാം. അന്ന് ഞാന്‍ biology group ആയിരുന്നു . അറുപതോളം കുട്ടികള്‍ ഉണ്ടായിരുന്നു ക്ലാസ്സില്‍ .. ഞാനോ .. ഒരു പാവം തൊട്ടാവാടിയായ പൂച്ചക്കുട്ടി .. ഹൈ സ്കൂളില്‍ ഒന്നിച്ചു പഠിച്ച അനുവും jaisy ഉം ഒരേ ക്ലാസ്സില്‍.. ആദ്യത്തെ ദിവസം ചേട്ടന്മാരും ചേച്ചിമാരും മധുരം തന്നും ചന്ദനം ചാര്‍ത്തിയും ഞങ്ങളെ സ്വാഗതം ചെയ്തു .. ഒരു ചുവന്ന പൂക്കളോട് കൂടിയ മിഡിയും ടോപ്പുമിട്ട് അന്ന് ക്ലാസ്സില്‍ പോയത് ഇന്നും ഞാന്‍ ഓര്‍ക്കുന്നു .. സരസ്വതി സ്കൂളില്‍ (L.P.school) ഒന്നിച്ചു പഠിച്ച പലരും ആ ക്ലാസ്സില്‍ വന്നപ്പോള്‍ എന്തോ ഭയങ്കര സന്തോഷം തോന്നി എനിക്ക് …പിന്നെ പലരെയും പുതിയതായ് പരിചയപ്പെട്ടു .. ആണ്‍കുട്ടികളോട് അധികം മിണ്ടുന്ന ടൈപ്പ് ആയിരുന്നില്ല ഞാന്‍ അന്ന് .. അതുകൊണ്ട് തന്നെ എന്‍റെ സുഹൃത്തുക്കളെല്ലാം അധികവും പെണ്‍കുട്ടികള്‍ ആയിരുന്നു … അങ്ങനെ ഓരോ ദിവസവും കടന്നു പോയി .. ഞങ്ങളെ zoology പഠിപ്പിച്ചത് പ്രിന്‍സിപ്പല്‍ തന്നെ ആയിരുന്നു … ഒരു ഭയങ്കരന്‍ .. ദുഷ്ടന്‍ ..(if he reads my story,plz excuse me.. I

I dono....

Dono why you neglects me...! you gave evrything..! bt didin change my pain, without you..Its hurting...... the heart gets broken and sheds slightly.... will show the pain of heart from my blood... i think you lose your sight to see me... i'm the loser that i know..not you are...