ജീവിതത്തില്‍ ഡയറി കുറിപ്പുകള്‍ എഴുതാത്തവര്‍ വിരളമായിരിക്കും .. ഇതാ എന്റെ ഡയറി ഇല് കുറിച്ചിട്ട ഏതാനും വരികള്‍ നിങ്ങള്‍ക്ക് വേണ്ടി....
" എന്റെ ഡയറി... , ഞാന്‍ ഒരു കാര്യം പറയട്ടെ.... എനിക്ക് ഇടയ്ക്ക് തോന്നാറുണ്ട്.., എനിക്ക് ശെരിക്കും വട്ടാണെന്ന്...ഈ ലോകത്തിനു വിരുദ്ധമായ് ചിന്തിക്കുമ്പോള്‍ ഈ ലോകത്തി ലല്ല ജീവിക്കുന്നത് എന്ന് തോന്നും.. ഒരു സങ്കല്പ ലോകം ... അവിടേക്ക് അറിയാതെ കടന്നു ചെല്ലുമ്പോള്‍ ഈ ലോകം തന്നെ ആകെ മറക്കുന്ന പോലെ .. ഒരു തരത്തില്‍ പറഞ്ഞാല്‍ ഈ കൊള്ളരുതായ്മയുടെ നാട്ടില്‍ എന്തിനു ജീവിക്കണം..? സന്തോഷത്തിന്റെയും സ്നേഹത്തിന്റെയും ലോകത്തിലേക്ക് ശരിക്കും ഇറങ്ങി ചെല്ലുന്നവര്‍ ഈ ലോകത്തെ തന്നെ മറക്കും.. പിന്നെ ഈ നാട്ടുകാര്‍ക് അവര്‍ ഭ്രാന്തന് മാരാണ് . ഈ ലോകതല്ലാതെ മനസ്സ് മറ്റ് എവിടെയോ ഉള്ളവരെ അല്ലെ ഭ്രാന്തന്മാര് എന്ന് വിളിക്കുന്നത്..............///................. അങ്ങനെ ചിന്തിച്ചാല്‍ വലിയ കവികളെയും മറ്റും 'കിറുക്കന് മാര്‍ ' എന്ന് വിളിക്കുന്നതും തെറ്റില്ല..അതിനാല്‍ ഞാന്‍ ആ അവസ്ഥ എത്തുമ്പോള്‍ ഒരു മന്ത്രം ചൊല്ലും . "ഇപ്പോള്‍ എവിടെ ആയിരിക്കുന്ന്നുവോ അവിടെ ആയിരിക്കുക." പണ്ട് ഒരു ടീച്ചര്‍ പഠിപ്പിച്ചു തന്ന മന്ത്രങ്ങള്‍ ആണിവ.. ഇത് ചൊല്ലുമ്പോള്‍ ഞാന്‍ വീണ്ടും തിരിച്ചെത്തുകയും കുത്തി കുറിച്ച വരികള്‍ എന്റേത് തന്നെയോ എന്നോര്‍ത്ത് അത്ഭുതപ്പെടുകയും ചെയ്യും..ഇത് എഴുതുമ്പോഴും മനസ്സില്‍ എന്തൊകെയോ കിടന്നു ചൊല്ലി വിളിക്കുന്നുണ്ട്.. അതിനെ ഒക്കെ തടഞ്ഞു നിര്‍ത്തി ഞാന്‍ ഇപ്പോള്‍ ഒരു പരീക്ഷയെ വെല്ലാന്‍ തയ്യാറാവുകയാണ് .
ഈശ്വരാ ..അനുഗ്രഹിക്കണേ.. ഈ പൊട്ടി പെണ്ണിന്റെ ഉള് കാഴ്ചകള്‍ നിന്നോട് പറയുമ്പോഴും നീ കരുതുന്നുണ്ടാവും എനിക്ക് തീര്‍ച്ചയായും വട്ടാണെന്ന്. അങ്ങനെ വരാതിരിക്കട്ടെ.. ഏകാന്തതയ്ക്ക് വിട...."
Comments
Post a Comment