Skip to main content

Wow ..! Who is this?

                                   


title കേട്ട് ഞെട്ടണ്ട... ആ ചോദ്യം എന്നോട് തന്നെ ഈ ബ്ലോഗ്‌ ചോദിച്ചതാ... കുറെ യാതിര്ശ്ചികം ആയിട്ടാണ് ഞാൻ അന്ന് minusnair.blogspot.in   എന്ന് അഡ്രസ്‌ ബാറിൽ ടൈപ്പ് ചെയ്തത്... ഹോ..പാവം.. കുറെ നാളുകൾ ആയി കാണും ഓണർ ഇല്ലാതെ ഇവൾ കഷ്ടപ്പെടുന്നു..  പുതിയ posts ഒന്നും ഇല്ലാതെ ഗൂഗിൾ ഇന്റെ  server ഇൽ അങ്ങ് unused  ലിസ്റ്റിൽ ഓ black ലിസ്റ്റിൽ ഓ പോയി കിടന്നിട്ടുണ്ടാവണം. വല്ലപ്പോഴും ആരെങ്കിലും image search ഓ keyword search ഓ ചെയ്തത് മാത്രം അവള്ക്ക് ഒര്മയുണ്ട്... അത് feedjit ഉള്ള കൊണ്ട് മനസ്സിലാക്കാം ..അങ്ങനെ ഇത്തിരി ജീവൻ  വച്ചതല്ലാതെ യാതൊരു അനക്കവും ഇല്ലായിരുന്നു. പിന്നെ എന്റെ ബെസ്റ്റ് ഫ്രണ്ട്സ്  എങ്ങാനും അബദ്ധത്തിൽ വല്ല search ഉം  ചെയ്തെങ്ങിലെ ഉള്ളു.വെറുതെ അങ്ങനെ ഇരുന്നപ്പോഴാണ് എന്റെ ഈ സ്വകാര്യ സ്വത്തിനെ കുറിച്ച് ഓർത്തത്‌.. അത് എന്തായാലും നന്നായി.. അവൾ പിന്നേം ആക്റ്റീവ് ആയി.. സഖി... കണ്ട പാടെ ചോദിക്കുവാന്നെ... "ആഹാ ആരാ ഇത്.. " എന്ന്.. ഞാൻ അങ്ങ്  ചൂളി പോയി.. "എന്റെ പൊന്നെ എന്നോട് പിണങ്ങല്ലേ.. ജോലിയിൽ ബിസി ആയപോ നിന്നെ അങ്ങ് മൈൻഡ് ചെയ്യാൻ പറ്റിയില്ല.. സോറി.. ഇപോ ദാ ഞാൻ ജോലിയും കളഞ്ഞു  വെറുതെ ഇരിക്കുവാ.. പുതിയ ജോലി കിട്ടുന്ന വരെയെങ്കിലും എനിക്ക് നിന്റെ കൂടെ ഇരിക്കാം.. കേട്ടോ.." :) ആ .. ഇനിയെങ്കിലും ഇവളുടെ അടുത്ത് കുറച്ചു കൊച്ചു വര്ത്തമാനം പറയണം. പുതിയ ഓരോ അനുഭവങ്ങളും വട്ടു പോലുള്ള ചിന്താഗതികളും ഒകെ ആയിട്ട് ഇനീം കാണാം.. ഇവളെ എനിക്ക് അങ്ങനെ കൊല്ലാൻ പറ്റുമൊ.. ഒരു പോസ്റ്റ്‌ എഴുതി കഴിയുമ്പോ കിട്ടുന്ന ഒരു സമാധാനവും സ്വസ്ഥതയും ഉണ്ടല്ലോ, അതങ്ങനെ പറഞ്ഞറിയിക്കാൻ പറ്റില്ല..വീണ്ടും കാണാം സുഹൃത്തുക്കളേ  :) :) :) :)

Comments

  1. appo kooduthal postukal pratheekshikkam alle... yippiee
    write write pls pls :D

    ReplyDelete

Post a Comment

Popular posts from this blog

സ്വപ്നങ്ങൾ

"ഇന്നെന്റെ  ഈണം നീയായിരുന്നെങ്കിൽ  നിനയ്ക്കായ്‌ പാടാം ഈ ഞാൻ... "$$$ എന്ത് ഭംഗിയുള്ള വരികൾ... സ്വപ്നപരവശയായ കാമുകി കാമുകനോട് മന്ത്രിക്കുന്ന വചനങ്ങൾ ... പ്രണയം പോലെ മാന്ത്രികമായ വേറൊന്നു ഈ ജീവിതത്തിൽ ഉണ്ടോ.? എനിക്ക് സംശയം ആണ്.. "ഒരുനാൾ ഞാൻ കൊണ്ട് പോകും നിന്നെ അവിടേക്ക്... ആരും കാണാത്ത ആ മലയുടെ മുകളിൽ .. സായാഹ്ന സൂര്യന്റെ മനോഹാരിത നുകരാൻ .. ആ നനുത്ത കാറ്റിൽ നിന്റെ കയ്യും പിടിച്ചു എനിക്ക് ആ സന്ധ്യ ആസ്വദിക്കണം... " അവന്റെ വാക്കുകൾ അവളുടെ മൌനം കീറി മുറിച്ചു.. " ഭാഗ്യവതിയാണ് ഞാൻ.. എന്റെ സന്തോഷങ്ങൾ.. അതാണല്ലോ നിന്റെ സ്വപ്‌നങ്ങൾ..."

I dono....

Dono why you neglects me...! you gave evrything..! bt didin change my pain, without you..Its hurting...... the heart gets broken and sheds slightly.... will show the pain of heart from my blood... i think you lose your sight to see me... i'm the loser that i know..not you are...

മൗനം…

                                                    ഒരു   മൗനത്തില്‍   നമുക്ക്    എന്തൊക്കെ  ഒളിപ്പിക്കാം … ഒരാളോട്  തോന്നുന്ന   സ്നേഹം , സഹതാപം , ദേഷ്യം , അങ്ങനെ  അങ്ങനെ  നമ്മുടെ  എല്ലാ  വികാരങ്ങളെയും  മെല്ലെ  നമുക്ക്  ആരുമറിയാതെ  സൂക്ഷിക്കാം ..                          മൗനം… അതൊരു  ചിഹ്നമാണ് .. ആ  മൗനത്തില്‍ അവള്‍   അല്ലെങ്കില്‍ അവന്‍  മനസ്സില്‍  തോന്നുന്ന  ആ  ഭാവത്തെ  ഒളിപ്പിക്കുന്നു ..  അവളിലെ  തോന്നലുകള്‍  അല്ലെങ്കില്‍  ചിന്തകളാണ്  അപ്പോള്‍  മനസ്സിലൂടെ  അലയടിക്കുക .. ആ  അലകളില്‍  ആടി  ഉലയുന്ന   മനസ്സ്   എന്ന അഗാതവും ആഴത്തില്‍  ഏറിയതുമായ ആ  മഹത്  മായ   ജീവിതത്തിലെ  സത്യവും  മിഥ്യയും  തിരിച്ചറിയാന്‍  ആവാതെ  കേഴുന്നു ..   അങ്ങനെ മനസ്സിന്റെ  വികാരങ്ങളെ അത്  അടിച്ചമര്‍ത്തുന്നു ..                          ഒരാളുടെ  മൗനം പലപ്പോഴും  നമ്മളെ  നല്ല   രീതിയിലും  , തെറ്റായ   രീതിയിലും  സ്വാധീനിക്കാറുണ്ട്.. അത്  ഒരു  ആകര്‍ഷണത്തിനും കാരണമാവാറുണ്ട്  . . .                           മൗനം...., മനുഷ്യന്റെ  ഒരു  വികാരം … അതില്‍  സന്തോഷം , സങ്കടം ,  . ദേഷ്യം , സ്നേഹം ,….. അങ്ങനെ